Skip to main content

അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ നിയമനം

ചെറുപുഴ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ അങ്കണവാടി കം ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികയില്‍ കുട്ടികളെ പരിപാലിക്കാന്‍ താല്‍പര്യമുള്ള 18 നും 35 നുമിടയില്‍ പ്രായമുള്ള ചെറുപുഴ പഞ്ചായത്തില്‍ താമസിക്കുന്ന യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ചെറുപുഴ ഗ്രാമ പഞ്ചായത്ത്, പയ്യന്നൂര്‍ അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. പ്രസ്തുത വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. ഏപ്രില്‍ ഒന്നിന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഫോണ്‍ : 04985 236166

date