Skip to main content

രേഖകള്‍ നല്‍കണം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കോഴിക്കോട് ജില്ലാ ഓഫീസില്‍ 2017 ഡിസംബര്‍ 31 വരെ ലഭ്യമാക്കിയ അധിവര്‍ഷാനുകൂല്യ അപേക്ഷകളില്‍ 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇതിന്റെ ആദ്യഗഡു കൈപ്പറ്റിയ കര്‍ഷക തൊഴിലാളികള്‍ക്ക് ആദ്യ വിതരണത്തിന്റെ സീനിയോരിറ്റി ക്രമം പാലിച്ച് രണ്ടാം ഗഡു 2025 ഏപ്രില്‍  രണ്ടാം വാരം ബോര്‍ഡില്‍ നിന്നും വിതരണം ചെയ്യും. ആദ്യ ഗഡു കൈപ്പറ്റിയ തൊഴിലാളികള്‍ നേരത്തേ സമര്‍പ്പിച്ച ബാങ്ക് അക്കൗണ്ടില്‍ മാറ്റം ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് ഫയല്‍ നമ്പര്‍ സഹിതം നല്‍കണം. ആദ്യ ഗഡു കൈപ്പറ്റിയ തൊഴിലാളികള്‍ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ തൊഴിലാളിയുടെ നോമിനി, മരണപ്പെട്ട തൊഴിലാളിയുടെ മരണസര്‍ട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന രേഖ, ഒന്നില്‍ കൂടുതല്‍ നോമിനികള്‍ ഉണ്ടെങ്കില്‍ ആനുകൂല്യം കൈപ്പറ്റുന്നതിന്നായി അവരിലൊരാളെ ചുമതലപ്പെടുത്തിയ ഗസറ്റഡ് ഓഫീസര്‍/പഞ്ചായത്ത് പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം, മേല്‍ ആനുകൂല്യം കൈപ്പറ്റുന്ന നോമിനിയുടെ ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, രേഖകളിലെ വിലാസത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ രണ്ടും ഒരാളാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, ഫയല്‍ നമ്പര്‍ എന്നിവ സഹിതം 2025 ഏപ്രില്‍ അഞ്ചിനകം ഓഫീസില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2384006  എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക.

date