Post Category
ആയുര്‍വേദ തെറാപ്പി: പഠനവും ആഗോള തൊഴില്‍ സാധ്യതകളും സെമിനാര്‍
കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ നൈപുണ്യവികസന കേന്ദ്രമായ അസാപ് കേരളയും ശ്രീചിത്ര ആയുര്‍വേദ അക്കാദമിയും സംയുക്തമായി 'ആയുര്‍വേദ തെറാപ്പി: പഠനവും ആഗോള തൊഴില്‍ സാധ്യതകളും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ അഞ്ചിന് രാവിലെ 10.30 ന് തൃശൂര്‍ കുന്നംകുളത്തുള്ള അസാപ് കമ്മ്യുണിറ്റി സ്കില്‍ പാര്‍ക്കില്‍വച്ച് നടക്കുന്ന സെമിനാറില്‍ ആയുര്‍വേദ മേഖലയിലെ സാധ്യതകളെ കുറിച്ചും ആഗോള തലത്തിലെ നിരവധി തൊഴില്‍ അവസരങ്ങളെക്കുറിച്ചുമുള്ള വിശദ വിവരങ്ങള്‍ ലഭിക്കും. പ്രവേശനം സൗജന്യമാണ്. ഫോണ്‍:9947797719.
date
- Log in to post comments