Post Category
ഗതാഗതം നിരോധിച്ചു
നിള ഹോസ്പിറ്റല്‍-ഷൊര്‍ണൂര്‍ ഐ.പി.ടി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ഓങ്ങല്ലൂര്‍ മുതല്‍ വാടാനംകുറുശ്ശി പാടം വരെ ടാറിങ് നടക്കുന്നതിനാല്‍ ഏപ്രില്‍ അഞ്ച് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഏപ്രില്‍ ഏഴ് രാവിലെ എട്ട് മണി വരെ ഗതാഗതം നിരോധിച്ചു. പാലക്കാട് ഭാഗത്തു നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങള്‍ വാണിയംകുളത്ത് നിന്നും വലത്തേക്ക് തിരിഞ്ഞ് വല്ലപ്പുഴ വഴി പട്ടാമ്പിയിലേക്കും, തിരിച്ചും പാലക്കാട് ഭാഗത്തുനിന്നും ഗുരുവായൂര്‍, കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുളപ്പുള്ളി, ചെറുതുരുത്തി, കൂട്ടുപാത വഴിയും, തിരിച്ചും പോകേണ്ടതാണെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0466 296 0090
date
- Log in to post comments