Skip to main content
വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം ഇരിക്കൂർ എം.എൽ. എ അഡ്വ സജീവ് ജോസഫ് നിർവ്വഹിക്കുന്നു

ഇരിക്കൂർ ബ്ലോക്ക് ജോബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

വിജ്ഞാനകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഇരിക്കൂർ ബ്ലോക്ക്തല ജോബ്സ്റ്റേഷൻ അഡ്വ.സജി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ അഭ്യസ്തവിദ്യരായ എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന ജോലി എന്ന ലക്ഷ്യത്തിലെത്താൻ ആവശ്യമായ വൈദഗ്ധ്യങ്ങളും സഹായങ്ങളും ലഭ്യമാക്കുകയാണ് ജോബ് സ്റ്റേഷനുകളുടെ ലക്ഷ്യം.

നോളജ് ഇക്കണോമി മിഷന്റെ ഡിഡബ്ല്യൂഎംഎസ് കണക്ട് ആപ്പ്, വെബ്സൈറ്റ് എന്നിവ വഴി ഉദ്യോഗാർഥികൾക്ക് അറിവ് നൽകാനും തൊഴിലവസരങ്ങൾ യഥാസമയം അറിയിക്കാനുമാകും. ജോബ് സ്റ്റേഷനുകളിലെ കമ്യൂണിറ്റി അംബാസഡർമാരാണ് ഉദ്യോഗാർഥികളെ കമ്പനികൾക്ക് മുന്നിലെത്തിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നതു മുതൽ ജോലി നേടിക്കൊടുക്കുന്നതുവരെയുള്ള എല്ലാ പ്രക്രിയകളിലും കമ്യൂണിറ്റി അംബാസിഡർമാർ കൂടെയുണ്ടാവും.

പരിപാടിയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ് അധ്യക്ഷനായി. കീ റിസോഴ്സ് പേഴ്സൺ പി. ശശിധരൻ പദ്ധതി വിശദീകരിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാജു സേവ്യർ, ബി.ഡി.ഒ രാജേശ്വരി, ഡി ആർ പി എ.കെ.വിജയൻ, ജോബ് സ്റ്റേഷൻ കൺവീനർ ശ്രീകാന്ത്, കില കോ ഓഡിനേറ്റർ രവി നമ്പ്രം, തീമാറ്റിക് എക്സ്പേർട്ട് ജോഷ്മി ടോം, റിസോഴ്സ് പേഴ്സൺ രേഷ്മ എന്നിവർ സംസാരിച്ചു.

 

date