Post Category
മാലിന്യമുക്തം നവകേരളം; ജില്ലാതല പ്രഖ്യാപനം ഏപ്രില്‍ അഞ്ചിന്
റവന്യൂ മന്ത്രി കെ. രാജന് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ജില്ലാതല പ്രഖ്യാപനം നടത്തും. ഏപ്രില്‍ അഞ്ചിന് ഉച്ചയ്ക്ക് 12 ന് തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ക്യാമ്പയിനില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, ഹരിത കര്‍മ്മസേന, എന്‍.എസ്.എസ്, ടൂറിസ്റ്റ് കേന്ദ്രം, ടൗണ്‍ എന്നിങ്ങനെ 23 ഇനങ്ങളില്‍ ജില്ലാതലത്തിലുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ പ്രഖ്യാപിക്കും. മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും.
date
- Log in to post comments