Skip to main content

സംരക്ഷണ ഭിത്തി ഉദ്ഘാടനം ചെയ്തു

ഇരിക്കൂർ എട്ടക്കയം വട്ടക്കുന്ന് പ്രദേശത്തെ സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എം എൽ എ നിർവഹിച്ചു. രണ്ട് വർഷം മുൻപ് കാലവർഷക്കെടുതിയിൽ എട്ടക്കയം പ്രദേശത്തെ റോഡ് രണ്ടായി പിളരുകയും ഒറ്റപ്പെട്ട് പോവുകയും ചെയ്തിരുന്നു. ഇവിടെയാണ് ഇപ്പോൾ സംരക്ഷണ ഭിത്തി കെട്ടിപ്പൊക്കിയത്. റോഡിന്റെയും ഭിത്തിയുടെയുമടക്കം ആകെ അടങ്കൽ തുക 45 ലക്ഷമാണ് . ഭിത്തിക്കായി എം എൽ എ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചിലവഴിച്ചു. ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സി വി എൻ യാസറ, ഇരിക്കൂർ പഞ്ചായത്ത് വാർഡ് അംഗങ്ങളായ എൻ കെ കെ മുഫീദ, എം പി ശബ്നം, ടി സി നസീയത്ത് ടീച്ചർ, എൻ കെ സുലൈഖ, സി ഡി എസ് ചെയർപേഴ്സൺ ടി പി ജുനൈദ, രാഷ്ട്രീയ പ്രതിനിധികളായ യു പി അബ്ദുൾ റഹ്മാൻ, കെകെ ഷഫീഖ്, സി യു ഫൈസൽ, ടി സി റിയാസ് എന്നിവർ സംസാരിച്ചു.

 

date