Skip to main content

മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് അദാലത്ത്

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കേന്ദ്രകാര്യാലയത്തിലും മേഖലാ ഓഫീസുകളിലും ക്ഷേമനിധി അംഗങ്ങള്‍ നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പാകാതെയുള്ളവയില്‍ പരിഹാരം കാണുന്നതിനും അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനുമായി ഏപ്രില്‍ മാസത്തില്‍ എല്ലാ ജില്ലകളിലും അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. അദാലത്തില്‍ പങ്കെടുക്കുന്നതിനായി അംഗങ്ങള്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഫിഷറീസ് ഓഫീസുകളിലോ മേഖല ഓഫീസുകളിലോ ഏപ്രില്‍ പത്തിനകം വിവരങ്ങള്‍ സഹിതം അപേക്ഷ നല്‍കണം. ഫോണ്‍: 0484 2396005.

date