സമ്പൂര്‍ണ്ണ മാലിന്യമുക്ത പ്രഖ്യാപനം നടത്തി ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ മികച്ച ഗ്രാമപഞ്ചായത്തായി കോടശ്ശേരിയെ തിരഞ്ഞെടുത്തു. കാടുകുറ്റി, കൊരട്ടി ഗ്രാമപഞ്ചായത്തുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മികച്ച സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, റെസിഡന്‍സ് അസോസിയേഷന്‍, ഹരിത വായനശാല, ഹരിത പൊതു ഇടം, മികച്ച സി.ഡി.എസ്, ഹരിത കര്‍മ്മ കണ്‍സോര്‍ഷ്യം, ഹരിത ടൗണ്‍ എന്നിവയ്ക്കും പ്രശസ്തിപത്രം കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ജേക്കബ്, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.വി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ഡി ബാഹുലേയന്‍, ലീന ഡേവിസ്, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശരത് മോഹന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments