Post Category
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മാലിന്യ മുക്തം - ശുചിത്വ പ്രഖ്യാപനം നടത്തി
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്തമായി. ശുചിത്വ പ്രഖ്യാപനം അഡ്വ സജീവ് ജോസഫ് എം എൽ എ നിർവഹിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച പഞ്ചായത്തുകൾ, ഹരിത കർമ്മ സേന, വിദ്യാലയങ്ങൾ എന്നിവക്ക് മൊമെന്റോ നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ റോബർട്ട് ജോർജ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക്തല ശുചിത്വ പ്രഖ്യാപനത്തിന് മുന്നോടിയായി ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു. ഘോഷയാത്രയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഇരിക്കൂർ, എരുവേശി, മയ്യിൽ, മലപ്പട്ടം, കുറ്റിയാട്ടൂർ, പയ്യാവൂർ, പടിയൂർ, ഉളിക്കൽ ഗ്രാമപഞ്ചായത്തുകളിലെ ഹരിത കർമ സേന അംഗങ്ങൾ,സി ഡി എസ് ചെയർപേഴ്സൺമാർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments