Post Category
പേവിഷ വിമുക്ത ക്യാമ്പയിന്‍; ശില്‍പ്പശാല സംഘടിപ്പിച്ചു
'പേവിഷ വിമുക്ത കേരളം' പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ പേവിഷ വിമുക്ത ക്യാമ്പയിന്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. പേവിഷബാധയെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതലിനെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ പേ വിഷബാധ സന്ദേശമെത്തിക്കുന്നതിനെക്കുറിച്ചും ശില്‍പ്പശാലയില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.ആര്‍ രാജേഷ് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.സി ജയ, പഞ്ചായത്തംഗം ഇബ്രാഹിംകുട്ടി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സഫീഗ, ഹരിത കര്‍മ്മസേനാംഗങ്ങള്‍, അങ്കണവാടി അധ്യാപകര്‍, സി.ഡി.എസ് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments