Skip to main content

എന്റെ കേരളം'  പ്രചാരണ  പോസ്റ്റര്‍  പ്രകാശനം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ നാലാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മേയ് 17 മുതല്‍ 23 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എ നജീബിനു നല്‍കി നിര്‍വഹിച്ചു. കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ചേര്‍ന്ന ജില്ലയിലെ വ്യവസായ വകുപ്പ് പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ ബി ബിജു വിഷയാവതരണം നടത്തി. ഐആന്റ് പിആര്‍ഡി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നിജാസ് ജ്യൂവല്‍,  ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി. സ്വപ്‌ന, മറ്റ് മാനേജര്‍മാരായ കെ സിന്‍സിമോള്‍ ആന്റണി, പി വി സിന്ധു, ജി വിനോദ് തുടങ്ങിയവരും വ്യവസായ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. പ്രദര്‍ശനവുമായി ബന്ധപ്പെട്ട സ്റ്റാളുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല ജില്ലാ വ്യവസായ കേന്ദ്രത്തിനാണ്.

date