Post Category
വികസിത് ഭാരത് യൂത്ത് പാർലമെന്റ്
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്‌റു യുവകേന്ദ്ര സംഘാതന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വികസിത് ഭാരത് യൂത്ത് പാർലമെന്റ് നോഡൽ ജില്ലാതല മത്സരം സംഘടിപ്പിച്ചു. അമലഗിരി ബി.കെ. കോളേജിൽ നടന്ന ചടങ്ങ് കേരള- ലക്ഷദ്വീപ് എൻ.എസ്.എസ്. റീജണൽ ഡയറക്ടർ വൈ.എം. യുപ്പിൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിനി തോമസ് അധ്യക്ഷത വഹിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, ലക്ഷദ്വീപ്, ജില്ലകളിൽ നിന്നായി മത്സരത്തിൽ പങ്കെടുത്തവരിൽ പത്തുപേർ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. ചടങ്ങിൽ നെഹ്‌റു യുവ കേന്ദ്ര സംഘാതൻ മുൻ റീജണൽ ഡയറക്ടർ എസ്. സതീഷ്, നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മെൽബി ജേക്കബ് എന്നിവർ പങ്കെടുത്തു.
date
- Log in to post comments