Post Category
ലഹരിവിരുദ്ധ റാലി ഇന്ന്
ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണത്തിനായി ജില്ലാ ഭരണകൂടവും എക്സൈസ് വകുപ്പും സിറ്റി പൊലീസും ചേര്‍ന്ന് ഇന്ന് (ശനിയാഴ്ച -ഏപ്രില്‍ 5) ആശ്രാമം മൈതാനം മുതല്‍ കൊല്ലം ബീച്ച് വരെ റാലി സംഘടിപ്പിക്കും. ‘കൊല്ലം ഒന്നിക്കുന്നു, ലഹരിവിമുക്ത നാളേക്കായി' സന്ദേശവുമായി നടത്തുന്ന റാലി രാവിലെ 6.30ന് ആശ്രാമം മൈതാനത്ത് സിറ്റി പൊലീസ് കമീഷണര്‍ കിരണ്‍ നാരായണന് ഫ്ളാഗ്ഓഫ് ചെയ്യും. എട്ടുമണിക്ക് ബീച്ചിലെ സമാപന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ലഹരിവിരുദ്ധ സന്ദേശം നല്‍കും. വിദ്യാര്‍ഥികള്‍, യുവജന സംഘടനകള്‍, ക്ലബുകള്‍ തുടങ്ങിയാണ് പങ്കാളിത്തം.
date
- Log in to post comments