Post Category
ലോകാരോഗ്യ ദിനം - ജില്ലാതല ഉദ്ഘാടനവും ഏകദിന സെമിനാറും ഇന്ന് (07)
2025 ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ഇന്ന് (07) കലക്ടറേറ്റ് കോണ്‍ഫെറന്‍സ് ഹാളില്‍ രാവിലെ 10 മണി മുതല്‍ 12 വരെ ജില്ലാതല ഉദ്ഘാടനവും ഏകദിന സെമിനാറും സംഘടിപ്പിക്കും.
'ആരോഗ്യകരമായ തുടക്കം പ്രതീക്ഷാ നിര്‍ഭരമായ ഭാവി എന്നതാണ് 2025 ലെ ലോകാരോഗ്യ ദിന സന്ദേശം. സുരക്ഷിത പ്രസവത്തിനായി ആശുപത്രികള്‍ തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അല്ലാതെയുള്ള പ്രസവങ്ങളുമായി ബന്ധപ്പെട്ട അപകട സാധ്യതകളെ പറ്റിയുമുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഫോണ്‍ - 0495 2370494.
date
- Log in to post comments