ബ്രഹ്മപുരം: ബിപിസിഎല്‍ പ്ലാന്റ് ഉദ്ഘാടനം ഉടന്‍- മന്ത്രി പി. രാജീവ്
സമ്പൂര്‍ണ മാലിന്യമുക്തമായി എറണാകുളം ജില്ല
നഗരത്തിലെ ജൈവമാലിന്യം സംസ്‌കരിക്കാന്‍ ബ്രഹ്മപുരത്ത് ബിപിസിഎല്ലുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന പ്ലാന്റ് പ്രവര്‍ത്തന സജ്ജമായി. ഉദ്ഘാടനം ഉടന്‍ ഉണ്ടാവുമെന്ന് വ്യവസായ വകുപ്പ് മന്ത്രി. പി രാജീവ് പറഞ്ഞു. എറണാകുളം ജില്ലാ സമ്പൂര്‍ണ്ണ മാലിന്യ മുക്ത പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ എല്ലാ സ്ഥാപനങ്ങളുടെയും മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ 98 ശതമാനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജില്ലാ ഭരണ സംവിധാനവും ജില്ലാ ഭരണസമിതിയും മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. തദ്ദേശ സ്വയംഭരണ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭരണസമിതിയുടെയും പ്രവര്‍ത്തനം പ്രശംസനീയമാണ്.
മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞ ബ്രഹ്മപുരം മാലിന്യമുക്തമായ ഒരു പച്ചത്തുരുത്തായി മാറിയിരിക്കുകയാണ്. ജില്ലാ ഭരണസംവിധാനവും കൊച്ചി കോര്‍പ്പറേഷനും ബ്രഹ്മപുരത്തെ മാറ്റി തീര്‍ക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. മാലിന്യ സംസ്‌കരണ രംഗത്ത് ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും ജില്ലയിലെ ശുചിത്വത്തിന് ഒപ്പം കളമശ്ശേരി , വൃത്തിയുള്ള വൈപ്പിന്‍ എന്നീ
പദ്ധതികള്‍ മികച്ച മാതൃകകള്‍ ആണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.ജെ വിനോദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ് , ജോയിന്റ് ഡയറക്ടര്‍ കെ ജെ ജോയ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ ടി. എം റജീന , ഹരിത കേരള മിഷൻ കോഓർഡിനേറ്റർ എസ് രഞ്ജിനി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ ചെയര്‍മാന്‍മാര്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
മാലിന്യ മുക്തം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയലെ 1186 വിദ്യാഭ്യാസസ്ഥാപനങ്ങള്‍, 4854 സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 89 കലാലയങ്ങള്‍, 25485 അയല്‍ക്കൂട്ടങ്ങള്‍ എന്നിവ ഹരിതപദവി നേടിയിട്ടുണ്ട്.
282 ടൗണുകള്‍, 398 പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുന്നതിനും. 13 ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹരിത ടുറിസ്റ്റ് കേന്ദ്രങ്ങളാക്കുവാനും കഴിഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിലും ക്യാമ്പയിന്‍ കാലയളവില്‍ വലിയ രീതിയിലുള്ള പുരോഗതിയാണ് ജില്ലയില്‍ ഉണ്ടായത്. നിലവില്‍ 1536 മിനി എംസിഎഫ്, 130 എംസിഎഫ്, 18 ആര്‍ ആര്‍ എഫുകള്‍ ഇതിന്റെ ഭാഗമായി തുടങ്ങുവാന്‍ സാധിച്ചിട്ടുണ്ട്. 4046 ഹരിതകര്‍മ്മസേനാംഗങ്ങള്‍ ഈ രംഗത്തെ ശുചിത്വസേനയായി പ്രവര്‍ത്തിക്കുന്നു.
മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും , സംഘടനകളെയും വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
ഗ്രാമപഞ്ചായത്ത്
ഒന്നാം സ്ഥാനം- ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത്
രണ്ടാം സ്ഥാനം- പാലക്കുഴ പഞ്ചായത്ത്
മൂന്നാം സ്ഥാനം - കുഴുപ്പിള്ളി പഞ്ചായത്ത്
നഗരസഭ
ഒന്നാം സ്ഥാനം- ഏലൂര്‍ നഗരസഭ
രണ്ടാം സ്ഥാനം- മരട് നഗരസഭ
മൂന്നാം സ്ഥാനം- കുത്താട്ടുകുളം നഗരസഭ
ബ്ലോക്ക് പഞ്ചായത്ത്
ഒന്നാം സ്ഥാനം - മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്
രണ്ടാം സ്ഥാനം- വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത്
മൂന്നാം സ്ഥാനം - അങ്കമാലി, പറവൂര്‍
മാലിന്യ മുക്ത നവകേരളം ആദ്യ പ്രഖ്യാപനം ,സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചതിന് മണീട് ഗ്രാമപഞ്ചായത്തിന് പ്രത്യേക പരാമര്‍ശം
മികച്ച കുടുംബശ്രീ സിഡിഎസ്
ഒന്നാം സ്ഥാനം : രാമമംഗലം ഗ്രാമപഞ്ചായത്ത്
രണ്ടാംസ്ഥാനം: രായമംഗലം ഗ്രാമപഞ്ചായത്ത്
മൂന്നാംസ്ഥാനം: പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്ത്
ജില്ലയിലെ മികച്ച ഹരിതകര്‍മ്മസേനാ കണ്‍സോര്‍ഷ്യം- ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത്
ജില്ലയിലെ മികച്ച കമ്യൂണിറ്റി കമ്പോസ്റ്റ് നിര്‍മിച്ചതിന്: കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്
സ്‌കൂളുകള്‍
മികച്ച സര്‍ക്കാര്‍ ഹരിതവിദ്യാലയം: ജിവിഎച്ച്എസ്എസ് പല്ലാരിമംഗലം
മികച്ച എയ്ഡഡ് ഹരിത വിദ്യാലയം- സെന്റ് ജോസഫ് യുപിഎസ് കൂനമാവ്
മികച്ച അണ്‍ എയ്ഡഡ് ഹരിത വിദ്യാലയം നിര്‍മ്മല ഹൈ സ്‌കൂള്‍ മുവാറ്റുപുഴ
മികച്ച ഹരിത വിനോദകേന്ദ്രം - പാണിയേലി പോര്( വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത്)
മികച്ച ഹരിത ടൂറിസ്റ്റ് കേന്ദ്രം - ഹില്‍പാലേസ് മ്യൂസിയം (തൃപ്പൂണിത്തുറ നഗരസഭ)
മികച്ച എന്‍ എസ് എസ് യൂണിറ്റ് - എസ് എച്ച് കോളേജ് തേവര
മാതൃക പ്രവര്‍ത്തനം - ഡിവിന്‍ ദിലീപ് (കൊച്ചിന്‍ കോര്‍പ്പറേഷന്‍ 48ാഠ ഡിവിഷന്‍ കൗണ്‍സിലര്‍)
മാതൃക പ്രവര്‍ത്തനം - ബാസ്റ്റിന്‍ ബാബു (കൊച്ചിന്‍ കോര്‍പ്പറേഷന്‍ 10ാഠ ഡിവിഷന്‍ കൗണ്‍സിലര്‍)
മാതൃക പ്രവര്‍ത്തനം-പ്ലാനറ്റ് റൂട്ട്‌സ് കാക്കനാട് (തൃക്കാക്കര നഗരസഭ)
മികച്ച മാതൃക പ്രവര്‍ത്തനം - അഡ്വ ജോര്‍ജ് അല്ലുങ്കല്‍
മികച്ച ഹരിത കെഎസ്ആര്‍ടിസി ഡിപ്പോ - അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോ (അങ്കമാലി നഗരസഭ)
മികച്ച റെസിഡന്റ്‌സ് അസോസിയേഷന്‍ - അക്ഷയ റെസിഡന്റ്‌സ് അസോസിയേഷന്‍ ഉദയംപേരൂര്‍ (മുളന്തുരുത്തി ബ്ലോക്ക്),
മികച്ച ഹരിത ടൗണ്‍ - ഏലൂര്‍ ടൗണ്‍
മാലിന്യസംസ്‌കരണം എന്ന സന്ദേശം നല്‍കി ഓട്ടംതുള്ളല്‍ അവതരിപ്പിച്ച എസ് എന്‍ എം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.
- Log in to post comments