കാര്‍ഷിക കാര്‍ണിവലിനൊരുങ്ങി തൃത്താല
സുസ്ഥിര തൃത്താലയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിഷു-റംസാന് കാര്‍ഷിക കാര്‍ണിവല്‍ ഏപ്രില്‍ 11, 12, 13 തീയതികളില്‍ നടക്കും. നാഗലശ്ശേരി വാഴക്കാട് പാടശേഖരത്തിലാണ് പരിപാടി. കാര്‍ഷികോത്സവത്തിന്റെ ഭാഗമായി വിളവെടുപ്പ് മഹോത്സവം, ഉല്‍പ്പന്നങ്ങളുടെ വിപണനമേള, നാടന്‍ കലാരൂപങ്ങളുടെ അവതരണം, നാടന്‍ ഭക്ഷ്യവിഭവമേള, മത്സ്യവിപണന മേള, സാംസ്കാരിക ഘോഷയാത്ര എന്നീ വൈവിധ്യങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കൃഷിവകുപ്പ്, ആത്മ, മത്സ്യബന്ധന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, കുടുംബശ്രീ, മണ്ണ് പര്യവേഷണ വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളും ഏജന്‍സികളും കാര്‍ഷിക മേളയില്‍ പങ്കാളികളാകും. മേളയുടെ ഭാഗമായി നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ ഭക്ഷ്യമേള, ലൈവ് ഫിഷ് വിപണനമേള എന്നിവയും ഒരുക്കും.
ഏപ്രില്‍ 11ന് വൈകീട്ട് 4ന് പഞ്ചവാദ്യം, 4.30ന് വിളവെടുപ്പ് ഉത്സവവും
വിപണന ആരംഭവും, 5ന് വടക്കേക്കര സംഘം അവതരിപ്പിക്കുന്ന വീരനാട്യം,5.30ന് ഫ്യൂഷന്‍ തിരുവാതിരക്കളി, ആറിന് ചവിട്ടുകളി, 6.30 ന് സംഘനൃത്തം, ഏഴിന് മണിക്ക് ചവിട്ടുകളി , 7.30ന് വട്ടേനാട് ഗവ.വി.എച്ച്.എസ്.എസ് തിത്തേരി പാട്ടുസംഘത്തിന്റെ നാടന്‍പാട്ടും ഉണ്ടായിരിക്കും.
ഏപ്രില്‍ 12ന് വൈകീട്ട് മൂന്നിന് കാര്‍ഷിക സെമിനാറും നാലിന് ഭരതനാട്യം,
4.30 ന് വീരനാട്യം, 5 മണിക്ക് സംഘഗാനം, 5.30 വട്ടക്കളി, 6 ന്് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പരുതൂര്‍ എച്ച്.എസിലെ വിദ്യാര്‍ഥികളുടെ തിരുവാതിരക്കളി, 6.30 ന് വട്ടക്കളി, ഏഴിന് സംഘഗാനം, 7.30 ന് സിനിമാറ്റിക് ഡാന്‍സ് , എട്ടിന് വട്ടേനാട് കളിക്കൂട്ടം തിയ്യറ്റര്‍ ഗ്രൂപ്പിന്റെ നൂല് എന്ന നാടകവും ഉണ്ടായിരിക്കും.
ഏപ്രില്‍ 13ന് കാര്‍ഷിക മേളയുടെ സമാപനത്തോടനുബന്ധിച്ച് വൈകുന്നേരം
നാലിന് കൂറ്റനാട് സെന്റര്‍ മുതല്‍ വാഴക്കാട് പാടശേഖരം വരെ ഘോഷയാത്ര അണിനിരക്കും. ശ്രീലയം മുതുതല വനിതാ സംഘത്തിന്റെ പഞ്ചാരിമേളം, തിറ എന്നിവയും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പെരിങ്ങോട് എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മദ്ദളകേളിയും ഉണ്ടായിരിക്കും.
സമാപന സമ്മേളനം തദ്ദേശസ്വയംഭരണ-എക്സൈസ്-പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന അധ്യക്ഷയാകും.
മണ്ഡലത്തിലെ മികച്ച കര്‍ഷകരെയും സംസ്ഥാന സ്കൂള്‍ ശാസ്ത്ര-കലാ-കായിക മേളകളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിക്കും. 7.30 ന് പുനര്‍ജ്ജനി ഫോക്ക് ബാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍പാട്ടും ഉണ്ടായിരിക്കും.
- Log in to post comments