ജില്ലാതല വിഷു വിപണന മേള സംഘടിപ്പിച്ചു
വിഷുവിന് മുന്നോടിയായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാതല വിഷു വിപണന മേള സംഘടിപ്പിച്ചു. മക്കരപ്പറമ്പ് ജി.വി.എച്ച്.എസ് സ്കൂളിൽ സംഘടിപ്പിച്ച കഫേ കുടുംബശ്രീ ഭക്ഷ്യ മേളയോടനുബന്ധിച്ചാണ് ജില്ലാതല വിപണന മേള സംഘടിപ്പിച്ചത്. മൺപാത്ര നിർമ്മാണ യൂണിറ്റ്, അച്ചാർ നിർമ്മാണ യൂണിറ്റുകൾ, ഹാൻ്റിക്രാഫ്റ്റ് യൂണിറ്റുകൾ, കറിപ്പൊടി നിർമ്മാണ യൂണിറ്റുകൾ, ചവിട്ടി നിർമ്മാണ യൂണിറ്റ്, ആയുർവേദ ഉൽപന്ന യൂണിറ്റ്, മില്ലെറ്റ് ഉൽപന്ന യൂണിറ്റ്, ഗാർണമെൻ്റ്‌സ് ആൻഡ് ടോയ്സ് യൂണിറ്റ് തുടങ്ങി ഇരുപതോളം ഉൽപന്ന വിപണന യൂണിറ്റുകളാണ് വിഷു വിപണന മേളയിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. മായം ചേർക്കാത്ത ഗുണനിലവാരമുള്ള കുടുംബശ്രീ ഉൽപ്പന്നങ്ങൾ വാങ്ങാനും അറിയാനും വിഷു വിപണന മേളയിൽ ആദ്യ ദിനം സന്ദർശകരുടെ തിരക്കാണ്. ജില്ലാതല വിഷു വിപണന മേള കൂടാതെ വിഷുവിനു മുന്നോടിയായി ഓരോ സി. ഡി.എസിലും പഞ്ചായത്ത് തല വിഷു വിപണമേളകൾ കുടുംബശ്രീ സംഘടിപ്പിച്ചു വരുന്നുണ്ട്.
- Log in to post comments