Skip to main content
ഓൺലൈൻ ടേബിൾ ടോപ്പ് എക്സർസൈസ് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയുടെ നേതൃത്വത്തിൽ   കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവിധ വകുപ്പ് മേധാവികൾ ഓൺലൈനായി പങ്കെടുക്കുന്നു

*മോക്ഡ്രിൽ; ടേബിൾ ടോപ്പ് എക്സർസൈസ് രണ്ടാംഘട്ട യോഗം നടത്തി*

തിരുവനന്തപുരത്തെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് നടത്തിയ ഓൺലൈൻ ടേബിൾ ടോപ്പ് എക്സർസൈസ് രണ്ടാംഘട്ട യോഗത്തിൽ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയുടെ നേതൃത്വത്തിൽ   കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവിധ വകുപ്പ് മേധാവികൾ ഓൺലൈനായി പങ്കെടുത്തു. 

 

ഏപ്രിൽ 11-ന് സംസ്ഥാനത്തുടനീളം   തെരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിൽ ഒരേ സമയം മോക്ക് ഡ്രിൽ സംഘടിപ്പിക്കും.  നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കുകയും പോരായ്മകൾ കണ്ടെത്തുകയും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയുമാണ് ഉദ്ദേശ്യം. 

 

ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കണ്ട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവർത്തനം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തപ്പെടും.

 

തിരുവനന്തപുരത്തെ യോഗത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദേശീയ ദുരന്തനിവാരണ അതോറിറ്റി അംഗം ലെഫ്. ജനറൽ സയിദ് അത്ത ഹസ്നൈൻ, അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ലാൻഡ് റവന്യൂ കമ്മീഷണർ എ കൗശിഗൻ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു. 

 

ജില്ലയിൽ  തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്  വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന ഓൺലൈൻ യോഗത്തിൽ

പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി,

മാനന്തവാടി തഹസിൽദാർ എം ജെ അഗസ്റ്റ്യൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

 

വൈത്തിരി താലൂക്ക് ഓഫീസിൽ നടന്ന  ഓൺലൈൻ യോഗത്തിൽ തഹസിൽദാർ എം എസ് ശിവദാസൻ, എൽ ആർ തഹസിൽദാർ വി മനോജ്‌, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ  എന്നിവർ പങ്കെടുത്തു.

date