Skip to main content

കുമ്പളങ്ങി സച്ചിൻ ടെണ്ടുൽക്കർ റോഡിന്റെ നിർമ്മാണം തുടങ്ങി

കുമ്പളങ്ങി പഞ്ചായത്ത് വാർഡ് 16 സച്ചിൻ ടെണ്ടുൽക്കർ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. കെ.ജെ മാക്സി എംഎൽഎ നിർമ്മാണം ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 56.20 ലക്ഷം രൂപ ചെലവഴിച്ചാണ് സച്ചിൻ ടെണ്ടുൽക്കർ റോഡ് പൂർത്തിയാക്കുന്നത്. രണ്ടു പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്.

 

 ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജെൻസി ആന്റണി, പഞ്ചായത്തംഗങ്ങളായ അഡ്വ. മേരി ഹർഷ, താര രാജു, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജെയ്സൻ ടി ജോസ്, മാർട്ടിൻ ആൻ്റണി, എൻ എസ് സുനീഷ് എന്നിവർ പ്രസംഗിച്ചു.

date