Post Category
അവധിക്കാല കോഴ്‌സുകള്‍: അപേക്ഷിക്കാം
കോഴിക്കോട് മാളിക്കടവിലുള്ള ഗവ. വനിത ഐടിഐയില്‍ ഐഎംസി നടത്തുന്ന വെക്കേഷന്‍ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാഡ്, സ്‌കെച്ചപ്പ്, ത്രീ ഡി മോഡലിംഗ്, ത്രീ ഡി പ്രിന്റിംഗ് സോഫ്റ്റ്വെയറുകളില്‍ രണ്ട് മാസം ദൈര്‍ഘ്യമുള്ള എഞ്ചിനീയറിംഗ് ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ ഡിസൈനിംഗ് കോഴ്‌സിലേക്കും സ്‌കെച്ചപ്പ്, ത്രീ ഡി മോഡലിംഗ്, ത്രീ ഡി പ്രിന്റിംഗ് സോഫ്റ്റ്വെയറുകളില്‍ ഒന്നര മാസം ദൈര്‍ഘ്യമുള്ള ത്രീ ഡി മോഡലിംഗ്, ത്രീ ഡി പ്രിന്റിംഗ് കോഴ്‌സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 16. യോഗ്യത- എസ്എസ്എല്‍സി. ഫോണ്‍ -9447311257, 7559858493.
date
- Log in to post comments