Skip to main content
നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ   ജില്ലാതല ഉദ്ഘാടനം സുൽത്താൻ ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിൽ പട്ടികജാതി പട്ടികവർഗ്ഗ - പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു.

*ലഹരി വിമുക്ത ഭാരതത്തിനായി ഒറ്റക്കെട്ടായി മുന്നോട്ട്; നശാ മുക്ത് ഭാരത് അഭിയാന് ജില്ലയിൽ ഉജ്ജ്വല തുടക്കം*

 

മയക്കുമരുന്ന് ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാൻ ആഹ്വാനം ചെയ്ത് ജില്ലയിൽ നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിക്ക് ഉജ്ജ്വല തുടക്കം. കേന്ദ്ര, കേരള സർക്കാറുകളും സാമൂഹ്യനീതി വകുപ്പും ജില്ലാ ഭരണകൂടവും  സംയുക്തമായി സംഘടിപ്പിക്കുന്ന  പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സുൽത്താൻ ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിൽ പട്ടികജാതി പട്ടികവർഗ്ഗ - പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. 

 

സബ് കളക്ടർ മിസാൽ സാഗർ ഭരത് അധ്യക്ഷത വഹിച്ചു.

ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് മയക്കുമരുന്ന് ലഹരിയെന്നും ഇതിനെതിരെ ശക്തമായ നടപടികൾ അനിവാര്യമാണെന്നും പോലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഒറ്റക്കെട്ടായി പ്രവർത്തിച്ചാലേ ഇത്തരം സാമൂഹ്യ വിപത്തിനെ നേരിടാൻ സാധിക്കുകയുള്ളൂ എന്നും മന്ത്രി കേളു ചൂണ്ടിക്കാട്ടി. 

 

ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരിയിൽ നിന്ന് തലമുറയെ രക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. ലഹരി വിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും ഒത്തുചേർന്ന് പ്രവർത്തിക്കുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. നശാ മുക്ത് ഭാരത് അഭിയാൻ ലഹരിക്കെതിരായ പോരാട്ടത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്നും യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്നും രക്ഷിക്കാൻ പദ്ധതിക്ക് സാധിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.

 

സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ കെ ജെ ജോൺ ജോഷി പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും നടപ്പാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ  അനീഷ് മാത്യു ലഹരിയുമായി ബന്ധപ്പെട്ട 

നിയമവശങ്ങളെക്കുറിച്ച് സംസാരിച്ചു. സ്റ്റേറ്റ് ലെവൽ കോർഡിനേറ്റിംഗ് ഏജൻസി സ്റ്റേറ്റ് കോർഡിനേറ്റർ ടി എം മാത്യു, എക്സൈസ് അസ്സിസ്റ്റന്റ് കമ്മീഷണർ എ ജെ ഷാജി, ഡെപ്യൂട്ടി ഡിഎംഒ ഡോ. മനോജ്‌ കുമാർ, ജില്ലാ വനിത ശിശു വികസന ഓഫീസർ പി സുധീർ കുമാർ, ജില്ലാ പ്രൊബേഷൻ ഓഫീസർ ജി സന്തോഷ്‌, ആസാദ് സേന ജില്ലാ കോർഡിനേറ്റർ എം എ ഷെറീന, പ്രിൻസ് എബ്രഹാം, ഫാ. ഡേവിഡ് ആലിങ്കൽ, മാറ്റൊലി കമ്മ്യൂണിറ്റി റേഡിയോ ഡയറക്ടർ ഫാ. ബിജോ തോമസ്, ഡോ. ഷാജി വട്ടോളിപ്പുരക്കൽ, എൻഎംബിഎ ജില്ലാ കോ ഓർഡിനേറ്റർ മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. 

 

ഡോ. നിമിഷ, ഡോ. ജിഹാദ് യാസിർ എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി.  കാലിക്കറ്റ് സർവകലാശാല എംഎസ്ഡബ്ല്യു വിദ്യാർത്ഥികൾ, ശ്രേയസ് ബത്തേരിയിലെ വിദ്യാർത്ഥികൾ എന്നിവരുടെ ഫ്ലാഷ് മോബ്, ശ്രേയസിലെ  അഷിത കെ ആറിൻ്റെ നൃത്തം, അംഗനവാടി വർക്കർമാർ, ആശ, കുടുംബശ്രീ പ്രവർത്തകർ, ആസാദ് സേന ഡബ്ല്യുഎംഒ കോളേജ്, മേപ്പാടി പോളിടെക്നിക്ക് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത, സ്വതന്ത്ര മൈതാനിയിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയും നടന്നു.  

 

ഇതോടനുബന്ധിച്ച്   സിഗ്ന്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു.   

date