Skip to main content
ക്ഷീര വികസന ഓഫീസര്‍ എസ്. മഞ്ജുവിന്റെ നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നു

മികവിന്റെ നിറവില്‍ ഇലന്തൂര്‍ ക്ഷീര വികസന ഓഫീസ്

ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകാര നിറവില്‍ ഇലന്തൂര്‍ ബ്ലോക്ക് ക്ഷീര വികസന ഓഫീസ്. ഐ എസ് ഒ 9001:2015 നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യ ക്ഷീര വികസന ഓഫീസാണിത്. ബ്ലോക്കിലെ പഞ്ചായത്തുകളുടെയും പത്തനംതിട്ട നഗരസഭയിലെയും  ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍, കര്‍ഷകര്‍ക്കാവശ്യമായ സേവനങ്ങള്‍ എന്നിവ സമയബന്ധിതമായി  പൂര്‍ത്തിയാക്കിയതിനാണ് അംഗീകാരം. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയ പരിധിക്കുള്ളില്‍  സേവനങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നതും ഫയലുകള്‍ തീര്‍പ്പാക്കുന്നതും വിലയിരുത്തി. ഹരിതചട്ടം പാലിച്ച ഫ്രണ്ട് ഓഫീസ്,  ഇ-ഓഫീസ്, പരാതി സംവിധാനങ്ങള്‍ എന്നിവ ശ്രദ്ധേയമാണ്. 'ക്ഷീരശ്രീ' പോര്‍ട്ടല്‍ മുഖേന പദ്ധതികള്‍ കര്‍ഷകരില്‍ എത്തിക്കും. എല്ലാ ജീവനക്കാരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതാണ് നേട്ടത്തിലെത്തിച്ചതെന്ന് ക്ഷീര വികസന ഓഫീസര്‍ എസ്. മഞ്ജു അറിയിച്ചു.
 

date