Skip to main content

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

അമ്പലമുക്ക്- പരുത്തിപ്പാറ റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 12 മുതല്‍ 18 വരെ  ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പരുത്തിപ്പാറയില്‍ നിന്നും അമ്പലമുക്കിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഭാഗിക നിയന്ത്രണവും , അമ്പലമുക്കില്‍ നിന്നും പരുത്തിപ്പാറയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പൂര്‍ണ ഗതാഗത നിരോധനവുമാണ് ഏര്‍പ്പെടുത്തിയത്. അമ്പലമുക്കില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വലിയകടവഴി തിരിഞ്ഞ് പോകണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date