Post Category
അപേക്ഷ ക്ഷണിച്ചു
സൂക്ഷ്മ ജലസേചന സംവിധാനങ്ങളായ ഡ്രിപ്പ്, സ്പ്രിങ്ളർ, മൈക്രോ സ്പ്രിങ്ളർ, റെയിൽ ഗൺ മുതലായവ സ്ഥാപിക്കുന്നതിനായി കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷന്റെ ഫോട്ടോ, ആധാർ കാർഡിന്റെ കോപ്പി, തൻവർഷ കരമടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം എന്നീ രേഖകളോടൊപ്പം അപേക്ഷ ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നൽകണം. ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കർഷകർക്ക് അദർ ഇന്റർവെൻഷൻ എന്ന ഉപഘടകത്തിൽ ഉൾപ്പെടുത്തി കുളം, കുഴൽ കിണർ നിർമാണം, പമ്പുസെറ്റ് എന്നിവയ്ക്ക് നിബന്ധനകൾക്ക് വിധേയമായി സബ്സിഡി ലഭിക്കും. വിശദവിവരത്തിന് ഫോൺ: 04812561585, 8547700263, 9446979425.
date
- Log in to post comments