Post Category
ശിശുദിനാഘോഷം: ജില്ലാതല മത്സരങ്ങള്‍ നടത്തി
ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ബ്ലോക്കുതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളുടെ ജില്ലാതല മത്സരം തൈക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി.നായര്‍ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ട്രഷറര്‍ ആര്‍.ഭാസ്‌കരന്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സമിതി എക്‌സിക്യൂട്ടീവ് അംഗം കെ.എന്‍.സരസമ്മ നടരാജന്‍, അംഗങ്ങളായ രാജന്‍ പടിയറ, കലാനിലയം രാമചന്ദ്രന്‍ നായര്‍, രാജേശ്വരന്‍, ഡോ.രാജഗോപാല്‍, സജി വിജയകുമാര്‍, ചന്ദ്രിക മുകുന്ദന്‍, കെ.ആര്‍.കൃഷ്ണക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു. (പിഎന്‍പി 3599/18)
date
- Log in to post comments