സ്‌പോർട്സ് കൗൺസിലിന്റെ സോണൽതല സെലക്ഷൻ തൃശ്ശൂരിൽ
സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌പോർട്സ് അക്കാദമികളിലേക്കുള്ള 2025-26 വർഷത്തെ സോണൽതല സെലക്ഷൻ ഏപ്രിൽ 21, 22 തിയതികളിൽ തൃശ്ശൂരിൽ നടക്കും. ഏഴ്, എട്ട് ക്ലാസുകളിലേക്കുള്ള സെലക്ഷൻ ഏപ്രിൽ 21 നും പ്ലസ് വൺ കോളേജ് ഡിഗ്രി ഒന്നാം വർഷം, അണ്ടർ -14 വുമൺ ഫുട്‌ബോൾ അക്കാദമിയിലേക്കുമുള്ള സെലക്ഷൻ ഏപ്രിൽ 22 നും നടക്കും. തൃശ്ശൂർ, പാലക്കാട്, എറണാകുളം ജിലകളിലുള്ളവർക്കുള്ള സെലക്ഷൻ ആണ് നടക്കുക.
അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്ബോൾ, ഫുട്‌ബോൾ, വോളിബോൾ തുടങ്ങിയ ഇനങ്ങളിൽ ജില്ലാ സെലക്ഷനിൽ പങ്കെടുത്ത് യോഗ്യത നേടിയവർക്ക് മാത്രമേ സോണൽ സെലക്ഷനിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. തയ്ക്വാണ്ടോ, ജൂഡോ, സ്വിമ്മിങ്ങ്, ഖോ-ഖോ, കബഡി, സൈക്ലിങ്ങ്, ബോക്സിങ്ങ്, നെറ്റ്ബോൾ, ഹോക്കി, ഹാന്റ് ബോൾ, (സോഫ്റ്റ്‌ബോൾ, വെയ്റ്റ്‌ലിഫ്റ്റിങ്ങ്- കോളേജ് മാത്രം) എന്നീ കായിക ഇനങ്ങളിലുള്ളവർക്ക് നേരിട്ട് സോണൽ സെലക്ഷന് പങ്കെടുക്കാം. ദേശീയ മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.sportscouncil.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ആവശ്യമായ രേഖകൾ സഹിതം രാവിലെ എട്ട് മണിക്ക് ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ കീഴിലുള്ള തൃശ്ശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകണം. ഫോൺ-0487 2332099, 85473527
- Log in to post comments