Skip to main content
സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനാ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം മുൻ എംഎൽഎ എം.വി ജയരാജൻ നിർവഹിക്കുന്നു.

വായനോത്സവം: പോസ്റ്റർ പ്രകാശനം ചെയ്തു

സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനാ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം മുൻ എം എൽ.എ എം.വി ജയരാജൻ നിർവഹിച്ചു. കണ്ണൂർ ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി, വൈസ് പ്രസിഡന്റ് അഡ്വ. ബിനോ
യ് കുര്യൻ, ലിബർട്ടി ബഷീർ, ഫോക്ലോർ അക്കാദമി സെക്രട്ടറി കെ. അജയകുമാർ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എം.കെ.രമേഷ് കുമാർ, എം.കെ.മനോഹരൻ, നാരായണൻ കാവുമ്പായി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ, പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, ഡോ.സുധ അഴീക്കോടൻ, പി. ജനാർദ്ദനൻ, കെ.കെ.ലതിക, ഇ.കെ.ബീന തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ 25,26,27 തീയതികളിൽ കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിലാണ് വായനോത്സവം നടക്കുന്നത്.

date