Post Category
ട്രാക്ടർ ഡ്രൈവർ നിയമനം
ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് ll തസ്തികയിൽ എസ് ടി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള കാർഷിക സർവകലാശാലാ അഗ്രികൾച്ചറൽ ആന്റ് റൂറൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ ഐ ടി ഐയിൽ നിന്നും ട്രാക്ടർ മെക്കാനിക്ക്, മോട്ടോർ വെഹിക്കിൾ മെക്കാനിക്ക്, ഡീസൽ മെക്കാനിക്, ഫിറ്റർ ll ട്രേഡുകളിലൊന്നിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ഒരു വർഷത്തിൽ കുറയാത്ത പ്രായോഗിക പരിചയം, സാധുവായ എൽ എം വി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരെ പരിഗണിക്കും. 19 വയസ്സ് മുതൽ 2024 ജനുവരി ഒന്നിന് 41 കവിയാത്തവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മെയ് അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണം.
date
- Log in to post comments