Skip to main content

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം : പ്രശ്‌നോത്തരി സംഘടിപ്പിക്കും

ഹരിതകേരളം മിഷന്‍ വിദ്യാകിരണം മിഷനുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ബ്ലോക്ക്തല പ്രശ്‌നോത്തരി ഏപ്രില്‍ 25 നും ജില്ലാതലം  ഏപ്രില്‍ 29 നും നടക്കും. ഏഴ്, എട്ട്, ഒമ്പത് ക്ലാസുകാര്‍ക്ക് പങ്കെടുക്കാം. ഏപ്രില്‍ 22 ന് രാവിലെ 11 ന് മുമ്പ്  ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പഠനോത്സവം മൂന്നാറില്‍ മെയ് 16,17,18 തീയതികളില്‍ നടക്കും.
ബ്ലോക്ക് - ജില്ലാതല ക്വിസ് മത്സരങ്ങളില്‍ വിജയികളാകുന്ന നാലു പേര്‍ക്കാണ് അവസരം.
ഫോണ്‍- 9645607918.

date