Skip to main content

വയോജനങ്ങള്‍ക്ക് സഹായവുമായി പാമ്പാക്കുട പഞ്ചായത്ത്

പാമ്പാക്കുട ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്ക് സഹായ ഉപകരണ വിതരണം നടത്തി. അഡ്വക്കേറ്റ് അനൂപ് ജേക്കബ് എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ക്യാമ്പ് വഴി കണ്ടെത്തിയ 31 വയോജങ്ങള്‍ക്ക് വീല്‍ ചെയര്‍, വാക്കര്‍, ശ്രവണ സഹായി എന്നിവയാണ് വിതരണം ചെയ്തത്.

 

പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ റീനാമ്മ എബ്രഹാം, രൂപ രാജു, മെമ്പര്‍മാരായ ഫിലിപ്പ് ഇരട്ടിയാനിക്കല്‍, റീജമോള്‍ ജോബി, ഉഷ രമേശ്, തോമസ് തടത്തില്‍, ആലിസ് വര്‍ഗീസ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ കൃഷ്ണശോഭ എന്നിവര്‍ പങ്കെടുത്തു.

 

date