Skip to main content

അമ്പലമുക്ക് -പരുത്തിപ്പാറ റോഡ് നവീകരണം ആരംഭിച്ചു

അമ്പലമുക്ക് മുതല്‍ മുട്ടട വഴി പരുത്തിപ്പാറ വരെയുള്ള 2.2 കിലോമീറ്റര്‍ റോഡും അമ്പലമുക്ക് മുതല്‍ എന്‍.സി.സി റോഡ് വഴി പൂമല്ലിയൂര്‍ക്കോണം വരെയുള്ള 1.55 കിലോമീറ്റര്‍ റോഡും ബി.എം.ബി.സി നിലവാരത്തില്‍ നവീകരിക്കുന്ന പദ്ധതി ആരംഭിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ സഹായകരമായ രീതിയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഓടകളുടെ നവീകരണവും പദ്ധതിയുടെ ഭാഗമായി നിര്‍വഹിക്കും.

സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 3.8 കോടി രൂപ ചെലവഴിച്ചാണ് നവീകരണം നടത്തുന്നത്. മെയ് പകുതിയോടെ ആകെയുള്ള 3.75 കി.മീ റോഡിന്റെയും ബി.എം.ബി.സി പ്രവൃത്തികളും , ഓട നവീകരണവും പൂര്‍ത്തികരിക്കാനാകുമെന്ന് വി കെ പ്രശാന്ത് എംഎല്‍എ വ്യക്തമാക്കി. നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന നെട്ടയം മൂന്നാംമൂട് മണലയം റോഡും പൂര്‍ത്തിയാകുന്നതോടെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 90 ശതമാനത്തിലധികം പൊതുമരാമത്ത് റോഡുകള്‍ ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

date