Post Category
സൗജന്യ പരിശീലനം
ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ബിഎസ് സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയുടെ സൗജന്യ പരിശീലനം ഏപ്രിൽ 22, 23 തീയതികളിൽ കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ക്യാമ്പസിൽ നടക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഏപ്രിൽ 27 ന് നടത്തുന്ന പൊതുപ്രവേശന പരീക്ഷയിൽ രജിസ്റ്റർ ചെയ്തവരും നാഷണൽ കൗൺസിൽ നടത്തുന്ന ജൂൺ മാസത്തെ രണ്ടാംഘട്ട പൊതുപ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിന്റെ അഡ്മിഷൻ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടണം. ഫോൺ: 0495 2385861, 9037098455
date
- Log in to post comments