Post Category
ട്യൂട്ടര്‍ നിയമനം
തച്ചിങ്ങനാടം ഗവ.പ്രി-മെട്രിക് ഹോസ്റ്റലിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ വിദ്യാത്ഥികള്‍ക്ക് ഇംഗ്ലീഷ്, കണക്ക്, നാച്ച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹിന്ദി എന്നീ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി ട്യൂട്ടര്‍മാരെ നിയമിക്കുന്നു. പ്രതിമാസം 6000 രൂപ ഹോണറേറിയം വ്യവസ്ഥയിലാണ് നിയമനം.
യു.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിനായി പ്രതിമാസം 4500 രൂപയാണ് ഹോണറേറിയം.താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 30തിന് വൈകീട്ട് അഞ്ചിന് മുൻപായി പെരിന്തല്‍മണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷകള്‍ നൽകണം.
ഫോൺ: 8547630139,9495675595.
date
- Log in to post comments