Skip to main content

ട്യൂഷന്‍ അധ്യാപക നിയമനം

നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മൂക്കുതല ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് 2025-2026 അധ്യയന വര്‍ഷത്തില്‍ ട്യൂഷന്‍ നല്‍കുന്നതിനായി അര്‍ഹരായ അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്കായി ഓരോ അധ്യാപകരെയും യുപി വിഭാഗത്തില്‍ മൂന്ന് അധ്യാപകരെയുമാണ് നിയമിക്കുന്നത്. ഹൈസ്‌ക്കൂള്‍ അധ്യാപകര്‍ക്ക് 6,000, യുപി അധ്യാപകര്‍ക്ക് 4,500 എന്നിങ്ങനെയാണ്  ഹോണറേറിയം നല്‍കുന്നത്. ബിരുദവും ബിഎഡ്/ടിടിസി(ഡി.എല്‍എഡ്) യോഗ്യതയുള്ള പെരുമ്പടപ്പ് ബ്ലോക്ക് പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി ഓഫീസര്‍ക്ക് അപേക്ഷ നൽകണം.  അവസാന തീയതി ഏപ്രില്‍ 30. ഫോൺ:  7012517764, 9188920074.

date