Post Category
പാലിയേറ്റീവ് നഴ്സ് ഒഴിവ്
കാവനൂര്‍ ഗ്രാമ പഞ്ചായത്ത് പരിരക്ഷ പദ്ധതിയില്‍ പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. എഎന്‍എം/ജെപിഎച്ച്എന്‍ പാസായ മൂന്ന് മാസത്തെ ബിസിസിപിഎന്‍/ സിസിസിപിഎഎന്‍ പരിശീലനം അല്ലെങ്കില്‍ ജി.എന്‍.എം/ ബി.എസ്.സി നഴ്സിംഗ്, പാലിയേറ്റീവ് നഴ്സിംഗില്‍ ബേസിക് സര്‍ട്ടിഫിക്കറ്റ് (ബി.സി.സി.പി.എന്‍) എന്നീ യോഗ്യതകളുള്ള 40 വയസ്സ് തികയാത്തവര്‍ക്ക് കൂടികാഴ്ചയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഏപ്രില്‍ 22ന് രാവിലെ 11ന് കാവനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ 0483 2959021.
date
- Log in to post comments