Skip to main content

അപേക്ഷ ക്ഷണിച്ചു

 

തോലനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് കൊമേഴ്‌സ്, ജ്യോഗ്രഫി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, ജേര്‍ണലിസം എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് നിലവിലെ യു ജി സി റെഗുലേഷന്‍ അനുസരിച്ച് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/ വകുപ്പിന്റെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുമാകണം.  ഏപ്രില്‍ 25 വരെ അപേക്ഷിക്കാം. ഫോണ്‍: 9188900196, https://www.govtcollegetholanur.comartscollegetholanur@gmail.com.
 

date