Skip to main content

'മലപ്പുറത്തിന്റെ ഹരിത വർണ്ണങ്ങൾ' ഫോട്ടോ പ്രദർശനം നാളെ (ഏപ്രിൽ 19) തുടങ്ങും

ഈ വർഷത്തെ ലോക ഭൗമ ദിനത്തോടനുബന്ധിച്ച് കേരള വനം- വന്യജീവി വകുപ്പ്, മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ആർട്ട് ഗാലറിയിൽ നടത്തുന്ന ഫോട്ടോ പ്രദർശനം നാളെ (ഏപ്രിൽ 19) തുടങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്യും. നാല് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം ലോക ഭൗമ ദിനമായ ഏപ്രിൽ 22ന് സമാപിക്കും. 

 

മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പിനായി ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ഈ വർഷത്തെ ലോക ഭൗമദിന പ്രമേയം "നമ്മുടെ ശക്തി നമ്മുടെ ഗ്രഹം "എന്നതാണ്.

 

 മലപ്പുറം ജില്ലയിലെ പ്രഗൽഭരായ വന്യജീവി -പരിസ്ഥിതി ഫോട്ടൊഗ്രഫർമാരുടെ ഫോട്ടോകളാണ് പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്.

പ്രവേശനം സൗജന്യമാണ്.

date