Skip to main content

കമ്മ്യൂണിറ്റി കൗൺസിലർ നിയമനം

കുടുംബശ്രീ ജില്ലാമിഷന്റെ ഇരിട്ടി, കൂത്തുപറമ്പ്, തളിപ്പറമ്പ്, തലശ്ശേരി ബ്ലോക്കുകളിലെ സി ഡി എസ്സുകളിൽ പ്രവർത്തിക്കുന്ന ജെൻഡർ റിസോർസ് സെന്ററുകളിലേക്ക് കമ്മ്യൂണിറ്റി കൗൺസിലർമാരെ നിയമിക്കുന്നു. സോഷ്യൽ വർക്ക്, സൈക്കോളജി, ജെൻഡർ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദ / ബിരുദാനന്തരമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ അപേക്ഷ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം ജില്ലാമിഷൻ കോ ഓർഡിനേറ്റർ, മൂന്നാം നില, ബി എസ് എൻ എൽ ഭവൻ, സൗത്ത് ബസാർ, കണ്ണൂർ -670002 എന്ന വിലാസത്തിൽ ഏപ്രിൽ 30 വൈകുന്നേരം അഞ്ചിനകം എത്തിക്കണം. പ്രസ്തുത ബ്ലോക്ക് പരിധിയിലുള്ളവർക്ക് മുൻഗണന. ഫോൺ : 0497 2702080

date