Post Category
ഗതാഗത നിയന്ത്രണം
പീച്ചി-വാഴാനി ടൂറിസം കോറിഡോർ റോഡിലെ സി.എച്ച് 17/760 ൽ ഇറിഗേഷൻ കനാലിന് കുറുകെയുള്ള മൈനർ ബ്രിഡ്ജ് പുതുക്കി പണിയുന്നതിന്റെ ഭാഗമായി പുന്നംപറമ്പ് മുതൽ കരുമത്ര വരെ ഏപ്രിൽ 17 മുതൽ മെയ് പത്ത് വരെ ഗതാഗതം പൂർണ്ണമായി നിരോധിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എറണാകുളം - തൃശ്ശൂർ ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
തൃശ്ശൂർ ഭാഗത്തു നിന്ന് വരുന്ന എല്ലാ വാഹനങ്ങളും വിയ്യൂരിൽ നിന്നും കൊടുങ്ങല്ലൂർ - ഷൊർണൂർ സംസ്ഥാന പാത വഴി ഓട്ടുപാറ - കരുമത്രയിലേക്കും തിരിച്ചും പോകേണ്ടതാണ്.
എല്ലാ പ്രാദേശിക ചെറുവാഹനങ്ങളും പുന്നംപറമ്പ് ജംഗ്ഷനിൽ നിന്ന് ചെന്നിക്കര, മണലിത്തറ വഴി കരുമത്രയിലേക്കും തിരിഞ്ഞു അതുവഴി തന്നെ പോകണം.
date
- Log in to post comments