Skip to main content

അനുശോചനം

 

അവിദക്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനരംഗത്ത് കൂടി കോൺഗ്രസ് എസ്സിന്റെ സമുന്നത നേതാവായി പ്രവർത്തിച്ച തികഞ്ഞ ഗാന്ധിയനും എ.ഐ.സി.സി അംഗവുമായിരുന്ന കെ.ജി ഗോപിനാഥന്റെ നിര്യാണം കോൺഗ്രസ് എസ്സിനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ നിര്യാണത്തിൽ കോൺഗ്രസ് എസ് അഗാഥമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രിയും കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റുമായ കടന്നപ്പള്ളി രാമചന്ദ്രൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

പി.എൻ.എക്സ് 1660/2025

date