തൊഴിലാളികള്‍ക്ക് ആനുകൂല്യം ഉറപ്പാക്കാന്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കും 26 ന് തൊഴിലാളി സംഘടന നേതാക്കളുമായി യോഗം ചേരും
എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യം ഉറപ്പാക്കാന്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ. മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിത പ്രദേശത്തെ അതിജീവിതര്‍ക്കാര്‍ കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലുള്‍പ്പെട്ട് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് വിവിധ തൊഴിലാളി സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കളക്ടര്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്തൊഴിലാളി സംഘടനകള്‍ നടത്തിയ സമരത്തിന്റെ ഭാഗമായാണ്സംഘടനാ നേതാക്കളുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തിയത്.എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 275 തൊഴിലാളികളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യക്കാനുണ്ടെന്നും ജോലിയില്‍ നിന്നും പിരിഞ്ഞിട്ടും 150 ഓളം തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമായിട്ടില്ലെന്നും സംഘടനാ നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ച വിവിധ വിഷയങ്ങള്‍ ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി ഏപ്രില്‍ 26 ന്കളക്ടറേറ്റില്‍ യോഗം ചേരാന്‍ തീരുമാനിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ.വി വിപിന്‍ ലാല്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എസ്.പി ബഷീര്‍, പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രിയ, വിവിധ തൊഴിലാളി സംഘടന നേതാക്കളായ പി ഗഗാറിന്‍, പി.പി ആലി, എന്‍ വേണുഗോപാലന്‍, എന്‍. ഒ ദേവസി, സുരേഷ് ബാബു, കെ ടി ബാലകൃഷ്ണന്‍, യു കരുണന്‍, കെ കെ രാജേന്ദ്രന്‍, കെ സൈതലവി, ടി ഹംസ, സി എച്ച് മമ്മി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments