ദുരിതബാധിത മേഖലയിലെ 858 കുടുംബള്‍ക്ക് ഭക്ഷ്യ കൂപ്പണ്‍ വിതരണം ചെയ്തു
മുണ്ടക്കൈ - ചൂരല്‍മലദുരിതബാധിത മേഖലയിലെ 858 കുടുംബള്‍ക്ക് ഭക്ഷ്യ കൂപ്പണ്‍ വിതരണം ചെയ്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഓരോ കുടുംബത്തിനും ആയിരം രൂപയുടെ കൂപ്പണ്‍ നല്‍കുന്നത്. മേഖലയിലെ 858 കുടുംബങ്ങള്‍ക്ക് എല്ലാമാസവും കൂപ്പണുകള്‍ നല്‍കും. ഓരോ മാസത്തെ കൂപ്പണിനും രണ്ട് മാസത്തെ കാലാവധിയുണ്ടാകും. ഗുണഭോക്താക്കള്‍ക്ക് കൂപ്പണുകള്‍ ഉപയോഗിച്ച് സപ്ലൈകോയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം. കുടുംബങ്ങള്‍ക്ക് കൂപ്പണുകള്‍ വിതരണം ചെയ്യാനുള്ള ചുമതല ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കാണ്. കുടുംബശ്രീ മെന്റര്‍മാര്‍ മുഖേനയാണ് കൂപ്പണുകള്‍ വിതരണം ചെയ്യുന്നത്. ഭക്ഷ്യ കൂപ്പണിന് അര്‍ഹരായ കുടുംബങ്ങളുടെ പട്ടിക, റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവ ജില്ലയിലെ പ്രാദേശിക സപ്ലൈകോ ഓഫീസില്‍ നല്‍കും. റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങളില്‍ കുടുംബനാഥന്റെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തി സപ്ലൈകോയ്ക്ക് നല്‍കും. കൂപ്പണ്‍ പ്രകാരം ഓരോ കുടുംബത്തിനും 1000 രൂപയുടെ സാധനങ്ങളാണ് അനുവദിക്കുന്നത്. കാര്‍ഡ് ഉടമ കൂപ്പണ്‍ കൈമാറുമ്പോള്‍ ഗുണഭോക്താക്കളുടെ പേര്, റേഷന്‍ കാര്‍ഡ് /ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ സപ്ലൈകോ ജീവനക്കാര്‍ രേഖപ്പെടുത്തി ഡിഡിഎംഎ നല്‍കുന്ന ലിസ്റ്റുമായി ഒത്തുനോക്കും. പദ്ധതിക്കായി പ്രതിമാസം 8.58 ലക്ഷം രൂപയാണ് ദുരന്തനിവാരണ അതോറിറ്റി സപ്ലൈക്കോയ്ക്ക് നല്‍കുക.
- Log in to post comments