Skip to main content

വെറ്ററിനറി സര്‍ജന്‍- ഇന്റര്‍വ്യൂ

 

 

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് ഇളംദേശം, ഇടുക്കി, കട്ടപ്പന, അഴുത ബ്ലോക്കുകളിലേക്ക് വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താല്‍പര്യമുളള ബിവിഎസ് സി & എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ നേടിയിട്ടുള്ളതുമായ വെറ്ററിനറി ബിരുദധാരികള്‍ ഏപ്രില്‍ 15 ചൊവ്വാഴ്ച രാവിലെ 10.30-ന് പൂര്‍ണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവ്യത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. 

 

വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. നിയമനം സര്‍ക്കാര്‍ ഏജന്‍സി മുഖേന ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് വരെയോ 90 ദിവസം വരെയോ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232242, 04862 232303.

 

date