Skip to main content

വർക്ക് എക്‌സ്പീര്യൻസ് ടീച്ചർ നിയമനം

 

ചാലക്കുടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള  മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 2025-26 അധ്യായന വർഷത്തിലേക്ക് വർക്ക് എക്‌സ്പീരിയൻസ് ടീച്ചർ ഒഴിവിൽ  കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.  എസ്.എസ്.എൽ.സിയും വർക്ക് എക്‌സപീര്യൻസ് ടീച്ചർ തസ്തികയിൽ പി.എസ്.സി നിഷ്‌കർഷിച്ചിരിക്കുന്ന സാങ്കേതിക യോഗ്യതകളും കെ-ടെറ്റ്- IV യോഗ്യതയുള്ളവർ22നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപയാണ് പ്രതിഫലം.  താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, ബയോഡാറ്റ,വയസ്സ്, ജാതി വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സമർപ്പിക്കണം. മെയ് 12 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. വിലാസം- ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്, ഒന്നാം നില,മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി പി.ഓ, തൃശ്ശൂർ, 680307 ഫോൺ- 0480 2960400,0480 2706100.

date