Post Category
കവിത രചന മത്സരം
ലോക ഭൗമദിനത്തോടനുബന്ധിച്ച് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ഹൈസ്‌കൂള്‍, യു.പി വിദ്യാര്‍ഥികള്‍ക്കായി 'പ്രകൃതി വിഭവ സംരക്ഷണം' വിഷയത്തില്‍ മലയാള ഭാഷാ കവിത രചന മത്സരം സംഘടിപ്പിക്കും. 16 വരിയില്‍ കവിയാതെ മലയാള ഭാഷയില്‍ തയാറാക്കിയ കൈയെഴുത്ത് പ്രതിയായിരിക്കണം. മികച്ച രചനകളില്‍ നിന്നായി മൂന്ന് വിജയികളെ തെരഞ്ഞെടുക്കും. സൃഷ്ടികള്‍ തപാല്‍ മുഖേന കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം, പിന്‍കോഡ്: 695033 വിലാസത്തിലോ luc.kslub@kerala.gov.in, landuseboard@yahoo.com ഇ-മെയിലിലോ ഏപ്രില്‍ 30 നകം അയക്കണം. ഫോണ്‍: 0471 2307830, 2302231.
date
- Log in to post comments