Skip to main content

രജിസ്‌ട്രേഷന്‍ പുതുക്കാന്‍  അവസരം

1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ (രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/94 മുതല്‍ 09/24 വരെ രേഖപ്പെടുത്തിയവര്‍ക്ക്) വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്താന്‍ അവസരം.   ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ മുഖേനയോ, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഐഡി - ംംം.ലലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി മുഖേനയോ, അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായോ രജിസ്‌ട്രേഷന്‍ പുതുക്കാം.
1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെയുളള  കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കുകയും ഇത് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും  ഈ അവസരം വിനിയോഗിക്കാം.  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഈ കാലയളവില്‍ ജോലി ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ പ്രവേശിക്കാതിരിക്കുകയും നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിങ്ങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാകാത്തവര്‍ക്കും, മെഡിക്കല്‍ ഗ്രൗണ്ടിലും, ഉപരി പഠനാര്‍ത്ഥവും ജോലി പൂര്‍ത്തിയാകാനാവാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്ത്/രാജിവച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും, സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച് 2009 ഫെബ്രുവരി 17  ന് ശേഷം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ലേബര്‍ ഓഫീസര്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ഡി.എം.ഒ തുടങ്ങിയവര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും ആനുകൂല്യം ലഭിക്കും.
 

date