Skip to main content
പാണ്ടിപ്പാടം ചീർപ്പിങ്ങൽ പാലക്കൽ റോഡിന്റെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ് നിർവഹിക്കുന്നു

പാണ്ടിപ്പാടം-ചീര്‍പ്പിങ്ങല്‍-പാലക്കല്‍ തീരദേശ റോഡ് ഉദ്ഘാടനം ചെയ്തു 

തീരദേശ ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയെ മറ്റു മേഖലയുമായി ബന്ധിപ്പിക്കുകയും മത്സ്യവിപണനം സുഗമമാക്കുകയും ലക്ഷ്യമിട്ട് നിര്‍മിച്ച പാണ്ടിപ്പാടം-ചീര്‍പ്പിങ്ങല്‍-പാലക്കല്‍ തീരദേശ റോഡ് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന 2021-2026 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43,39,285 രൂപ ചെലവിട്ട് നിര്‍മിച്ച റോഡിന് 378 മീറ്റര്‍ നീളവും 3.5 മീറ്റര്‍ വീതിയുമാണുള്ളത്. റോഡിന് ഇരുവശവും സംരക്ഷണ ഭിത്തി, കോണ്‍ക്രീറ്റ് ബെല്‍റ്റ്, ഓവുചാല്‍, തോടിനോട് ചേര്‍ന്ന ഭാഗത്ത് കരിങ്കല്‍ പാര്‍ശ്വഭിത്തി, ഗാര്‍ഡ് സ്റ്റോണ്‍, ഇന്റര്‍ലോക്ക്, മെയിന്‍ റോഡില്‍നിന്ന് 85 മീറ്റര്‍ നീളത്തില്‍ ഡ്രെയിനേജ് കം കോണ്‍ക്രീറ്റ് ഫൂട്ട്പാത്ത് എന്നിവയും നിര്‍മിച്ചിട്ടുണ്ട്. 

ഫറോക്ക് നഗരസഭ ചെയര്‍മാന്‍ എന്‍ സി അബ്ദുല്‍ റസാഖ് അധ്യക്ഷനായി. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജിത്തു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ പി ലൈല, കിളിയന്‍കണ്ടി വിജയകുമാര്‍, വാളക്കട ബാബു, ബഷീര്‍ പാലക്കല്‍, പൂതേരി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍ എ ലിനിഷ സ്വാഗതവും സി ഉണ്ണി നന്ദിയും പറഞ്ഞു.
 

date