എയ്ഡഡ് സ്കൂൾ മാനേജ്മെന്റിന് വിവരാവകാശനിയമം ബാധകം: വിവരാവകാശ കമ്മിഷൻ * ജില്ലയിൽ നടന്ന സിറ്റിംഗിൽ 31 പരാതികൾ തീർപ്പാക്കി
എയ്ഡഡ് സ്കൂൾ മാനേജ്മെന്റിന് വിവരാവകാശ നിയമം ബാധകമെന്ന് വിവരാവകാശ കമ്മീഷൻ എയ്ഡഡ് സ്കൂളിലെ നിയമനത്തിന് അംഗീകാരം നൽകുന്നത് ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറാണ്. അതിനാൽ നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുനൽകേണ്ട ബാധ്യത റീജിണൽ ഡെപ്യൂട്ടി ഡയറക്ടർക്ക് ഉണ്ടെന്ന് കമ്മീഷൻ പറഞ്ഞു. കെ.എസ്. സാബു എന്ന ഹർജിക്കാരന്റെ പരാതി പരിഗണിക്കവേയാണ് കമ്മീഷൻ വിലയിരുത്തൽ നടത്തിയത്.
സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.കെ.എം. ദിലീപിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംഗിൽ 31 പരാതികൾ തീർപ്പാക്കി.
39പരാതികൾ പരിഗണിച്ചു. എട്ട് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. തദ്ദേശസ്വയംഭരണ വകുപ്പ് , പൊതുമരാമത്ത്,റവന്യൂ വകുപ്പ് ,കെ.എസ്.ഇ.ബി., പോലീസ് മഹാത്മാഗാന്ധി സർവകലാശാല എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിംഗിൽ കൂടുതലായി എത്തിയതെന്ന് കമ്മീഷൻ പറഞ്ഞു.
- Log in to post comments