Post Category
കൊടുവള്ളി നഗരസഭയില്‍ നാല് പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു
കൊടുവള്ളി നഗരസഭ 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച നാല് പ്രവൃത്തികളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു നിര്‍വഹിച്ചു. എലിയോട്ട് പോയില്‍-വെള്ളാരംകല്ല് റോഡ്, എരഞ്ഞോണ ജലനിധി റോഡ്, എരഞ്ഞോണ-പൂക്കാട്ട് റോഡ്, തോണിക്കടവ് കുളിക്കടവ് എന്നിവയാണ് പൂര്‍ത്തീകരിച്ചത്.
എ പി സുലൈമാന്‍, വി മജീദ്, എ പി ഹുസൈന്‍ ഹാജി, പി കെ ആലി, മുഹമ്മദ് ബിച്ചി, വെള്ളന്മല്‍ മുഹമ്മദ്, കെ കെ ടി യൂസുഫ്, കെ കെ ടി നാസര്‍, എന്‍ സി മുഹമ്മദ്, വി കെ അബൂബക്കര്‍, നൗഷാദ് കണിയാറക്കല്‍, ഇ നജീബ്, ഷംസീര്‍, കെ കെ ശംസു, മുജീബ് എരഞ്ഞോണ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments